പയ്യന്നൂര്‍: ലയണ്‍സ് ക്ലബ്ബ് ഓഫ് ഇന്റര്‍നാഷണലിന്റെ സഹായത്തോടെ ഏഴിമല ലയണ്‍സ് ക്ലബ്ബ് രാമന്തളി ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ നിര്‍മ്മിച്ച ഷീ ടോയ് ലറ്റിന്റെ ഉദ്ഘാടനം ലയണ്‍സ് ഡിസ്ട്രിക്ക് ഗവര്‍ണ്ണര്‍ സുജിത്ത് നിര്‍വ്വഹിച്ചു.രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദന് മുഖ്യാതിഥിയായി. വി.ബാലന്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ രാജേഷ് കുമാര്‍, പ്രധാന അധ്യാപിക വസുമതി, വിജയലക്ഷ്മി ടീച്ചര്‍ സംസാരിച്ചു. കെ.പി ബാലകൃഷ്ണന് സ്വാഗതവും പ്രഭാകരന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
രണ്ടര ലക്ഷം രൂപ ചെലവില്‍ ഇന്‍സിനേറ്റര്‍ അടക്കമുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഷീ ടോയ് ലറ്റാണ് ലയണ്‍സ് ക്ലബ്ബ് നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: