പാനൂര്‍: പാനൂര്‍ മേഖലയിലെ ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് സൗത്ത് പാട്യം യുപി സ്ക്കൂളില്‍ തുടക്കമായി. ആര്‍എസ്എസ് പാനൂര്‍ താലൂക്ക് ബൗദ്ധിക്ക് ശിക്ഷണ്‍പ്രമുഖ് സി.വി.രാജേഷ് സ്ക്കൂള് ലീഡര്‍ പ്രബിഷ്ണവിന് പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപകന് പി.പി.കെ.സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. .ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ പി.ബാബു പദ്ധതി വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി എം.എന്‍.ഗോകുല്‍ദാസ് സംസാരിച്ചു. ചടങ്ങില്‍ നാടകാചര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് അന്ത്യാജ്ഞലി നേര്‍ന്നു. എം.വി.അനൂപ്മാസ്റ്റര് സ്വാഗതവും ടി.സജീവന്മാസ്റ്റര് നന്ദിയും പറഞ്ഞു.
കാക്കയങ്ങാട്: കാക്കയങ്ങാട് പഴശ്ശിരാജ വിദ്യാനികേതനില്‍ അമൃതം മലയാളം പദ്ധതി തുടങ്ങി. ഇന്നലെ രാവിലെ സ്കൂളില്‍ നടന്ന പരിപാടിയില്‍ ഹെഡ്മാസ്റ്റര് കെ.കെ.ഗോപിനാഥന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മുഴക്കുന്ന് ഗ്രാമപഞ്ചായത് മെമ്പര്‍ കെ.ഉമേഷ് വിദ്യാര്‍ത്ഥികളായ സ്നേഹ, നവ്യ, ചന്ദന, അഭിമന്യു, ഗോകുല്‍, വൈഷ്ണവ് എന്നിവര്‍ക്ക് പത്രം കൈമാറിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ജന്മഭൂമി ജില്ലാ കോഡിനേറ്റര്‍ ഒ.രാഗേഷ്, ഫീല്‍ഡ
പ്രതികരിക്കാൻ ഇവിടെ എഴുതുക: