പയ്യാവൂര്‍: പയ്യാവൂര്‍ ഗവ.യുപി സ്കള് ഹൈസ്കൂളാക്കി ഉയര്‍ത്തണമെന്ന് അധ്യാപക-രക്ഷാര്തൃസമിതി ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്കൂളിനു മുന്നിലെ തുറന്ന ഓട കുട്ടികള്‍ക്ക് അപകടങ്ങള്‍ ഉണ്ടാക്കുന്നുവെന്നും സ്ലാബ് ഉപയോഗിച്ച് മൂടണമെന്നും യോഗം ആവശ്യപ്പെട്ടു. സ്കൂളിന് വാഹനം അനുവദിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്ത് വാര്ഡ്മെമ്പര് ജോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് ടോമി കുരുവിള, ഐ.വി.പുഷ്പവല്ലി, ആര്.വി.പവിത്രന്. കെ.രാഘവന്, എം.പി.സിറിയക് തുടങ്ങിയവര്‍ സംസാരിച്ചു. കെ.ദാസന് അധ്യക്ഷതവഹിച്ചു.
എസ്എസ്എ വഴിലഭിച്ച സൗജന്യ യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ജോയ് ജോസഫ് നിര്‍വ്വഹിച്ചു. പുതിയഭാരവാഹികളായി കെ.ദാസന് (എസ്എംസി ചെയര്മാന്), ആര്.കെ.സന്തോഷ് കുമാര്‍ (വൈസ് ചെയര്മാന്), റീസ രാജു (എംപിടിഎ പ്രസിഡണ്ട്), സെല്‍വി വത്സരാജ് (വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: