മയ്യില്‍: കേരള പത്മശാലിയ സംഘം(കെപിഎസ്) കടൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍എസി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സംഘം ഹാളില്‍ നടന്ന ചടങ്ങില്‍ ശാഖാ പ്രസിഡണ്ട് എ.കെ.മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സതീശന് പുതിയേട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് സി.മോഹനന് ചെട്ട്യാന്, ജില്ലാ കമ്മറ്റി അംഗം എ.കെ.ഗോപാലന് ചെട്ടിയാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: