പയ്യന്നൂര്‍: പൂട്ടിയിട്ട വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ മൂന്നുപവന്‍ സ്വര്‍ണ്ണാഭരണങ്ങളും നാല്പത്തയ്യായിരം രൂപയും നഷ്ടപ്പെട്ടു. കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ റിട്ട.എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് മിനിയേരി ജനാര്‍ദ്ദനന്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച വീടുപൂട്ടി മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. പിറ്റേന്ന് ഉച്ചക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ഗ്രില്ലിന്റെയും വാതിലിന്റെയും പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: