കണ്ണൂര്‍: പള്ളിക്കുന്ന് കൊമ്പ്രക്കാവിനടുത്ത് അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന വീട്ടമ്മയുടെ ഒരുലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. അപ്പാര്‍ട്ടുമെന്റിന്റെ താഴത്തെ നിലയിലാണ് ഇവര്‍ താമസിക്കുന്നത്. വീടിന്റെ വാതില്‍ തുറക്കാതെയാണ് മോഷണം നടന്നത്. ആഭരണങ്ങള്‍ ബാഗിലാക്കി മേശയില്‍ വെച്ചതായിരുന്നു. ജനാലവഴ കൊളുത്തുപയോഗിച്ച് ബാഗ് പുറത്തെടുത്തതായിരിക്കുമെന്ന് സംശയിക്കുന്നു. കാലത്ത് ബാഗ് കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പുറകുവശത്ത് ഒഴിഞ്ഞ ബാഗും കൊളുത്തും കണ്ടെത്തുകയായിരുന്നു. ടൗണ്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: