പിലാത്തറ: ബിജെപി കല്ല്യാശേരി മണ്ഡലം കമ്മറ്റി നാളെ പിലാത്തറിയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം നടത്തുന്ന അക്രമങ്ങളിലും പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുന്നതിലും പ്രതിഷേധിച്ചാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് മണ്ഡലം പ്രസിഡണ്ട് വിജയന് മാങ്ങാട് അറിയിച്ചു. വൈകുന്നേരം 4മണിക്ക് ബസ്സ്റ്റാന്റ് പരിസരത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതി അംഗം കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് കെ.സത്യപ്രകാശന്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: