ബസ് കൊക്കയിലേക്ക് മറിഞ്ഞ് 42 പേര്‍ക്ക് പരിക്ക്

Monday 27 June 2016 10:18 pm IST

കോതമംഗലം: കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ചീയപ്പാറക്ക് സമീപം ആറാം മൈലില്‍ സ്വകാര്യ ബസ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് 42 പേര്‍ക്ക് പരിക്കേറ്റു. കരണം മറിഞ്ഞ ബസ് മരത്തില്‍ തങ്ങി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റവരില്‍ 34 പേരെ കോതമംഗലത്തെ വിവിധ ആശുപത്രികളിലും 8 പേരെ അടിമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12.45 ഓടെയായിരുന്നു അപകടം. കോതമംഗലം ബൈസന്‍വാലി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന 'മരിയ 'ബസ്സാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവേ റോഡില്‍ നിന്നും തെന്നിമാറിയ ബസ് റോഡ് വക്കിലെ മണ്ണിടിഞ്ഞാണ് കൊക്കയിലേക്ക് മറിഞ്ഞത്. കോതമംഗലത്തേക്ക് വരികയായിരുന്നു ബസ്. 42 പേരായിരുന്നു ജീവനക്കാരടക്കം ബസില്‍ ഉണ്ടായിരുന്നത് കോതമംഗലത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍, നിഥിന്‍ (18) ബൈസന്‍വാലി, ജോയി (65) വെള്ളത്തൂവല്‍, ലൂയിസ് (35) മാലിപ്പാറ, കുമാരി (58) ബൈസണ്‍വാലി, ഗോപാലകൃഷ്ണന്‍ (66) ബൈസണ്‍വാലി, ത്രേസ്യക്കുട്ടി (62) വെള്ളത്തൂവല്‍, പാറു ക്കുട്ടി (75) അടിമാലി, ബിന്ദു (45) മുരിക്കാശ്ശേരി ഏലമ്മ (84) ഒഴുവക്കുഴിയില്‍, നീതു (24) തെളിക്കല്‍ വെളിയച്ചാല്‍ ബാലന്‍ 50മുട്ടുകാട് സുജിത് 31 മുട്ടുകാട് സുബ്രഹ്ണ്യന്‍ 52 മുട്ടുകാട് അനുപമ 19 കമ്പിലൈന്‍ മായ 40 കമ്പിലൈന്‍ കമലാക്ഷി 60 പാലമറ്റം ഏയ്ഞ്ചല്‍ 18, ഇടുക്കി, സാലി 51 മുരിക്കാശ്ശേരി, സഫിയ 26 പിടവൂര്‍, സാറാമ്മ 60 വാക്കിയപിള്ളില്‍ പാറത്തോട്, മെഹറിന്‍ 8പിടവൂര്‍, രാജു 46 റാന്നി, ഡൊമിനിക്ക് 52, മീനു 21 മുട്ടുകാട് ശാലിനി 20 ബൈസന്‍വാലി, കുഞ്ഞപ്പന്‍ 65 പാലമറ്റം, ഷെരീഫ് 30, കക്കയത്ത് പത്താം മൈല്‍, രാജ 21 മൂന്നാര്‍, വിനു 45 കൂനംപറമ്പില്‍, രാഹുല്‍, അനന്തു,ജസ്റ്റിന്‍, ജയിംസ്, ഷിബു, വര്‍ഗീസ്.ആരുടെയും പരിക്ക് ഗുരുതരമല്ല. കോതമംഗലത്ത് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 28 പേരില്‍ മുരിക്കാശ്ശേരി സ്വദേശിനിചാലില്‍ ബിന്ദുരവി 45,പത്തനംതിട്ട സ്വദേശി നെടുമണ്ണില്‍ രാജു 46 എന്നിവരെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു ബസ് ഡ്രൈവര്‍ ചേലാട് കട്ടച്ചിറ ജിബിനെ ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും മറ്റു യാത്രക്കാരും ഹൈവേ പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. അടിമാലി പോലീസും, റവന്യു, ആര്‍ ടി ഒ അധികൃതരും സ്ഥലത്ത് എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.