പിറവം: നിര്‍ദ്ധനകുടുംബത്തിലെ വീട്ടമ്മ കരള്‍മാറ്റ ശസ്ത്രക്രിയക്കയി സുമനസ്സുകളുടെ സഹായംതേടുന്നു.
പിറവം നഗരസഭ 9-ാം ഡിവിഷനിലെ മൈലാടിയിമലയില് സന്തോഷിന്റെ ഭാര്യ രമ്യസന്തോഷാണ് കരള്രോഗംബാധിച്ച് എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
25ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്രയും വലിയതുക സമാഹരിക്കുവാനുള്ള കഴിവ് കൂലിപ്പണിക്കാരനായ സന്തോഷിനില്ല. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സഹായനിധി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പിറവം എംഎല്‍എ അനൂപ്ജേക്കബ്, നഗരസഭ ചെയര്മാന് സാബുജേക്കബ്, കൗണ്‍സിലര്‍മാരായ ഉണ്ണിവല്ലയില്‍, അരുണ്കല്ലറയ്ക്കല് എന്നിവരുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടക്കുന്നത്. ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിറവം ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 35864861413 ഐഎഫ്എസ് കോഡ് നമ്പര്‍ യെശി0018077
പ്രതികരിക്കാൻ ഇവിടെ എഴുതുക: