ചങ്ങനാശേരി: തലശേരിയില്‍ ദളിത് സ്ത്രീകള്‍ക്കും പിഞ്ചുകുഞ്ഞിനുമെതിരെയുള്ള പോലീസ് നടപടിക്കെതിരെ ഹിന്ദുഐക്യവേദി ചങ്ങനാശേരി താലൂക്ക് കമ്മിറ്റി പ്രതിഷേധ സമ്മേളനവും മാര്‍ച്ചും നടത്തി. പിന്നാക്ക ജനവിഭാഗങ്ങള്‍ക്കെതിരെ മര്‍ദ്ദനമുറകള്‍ തുടര്‍ന്നാല്‍ സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്ന് ഐക്യവേദി ജില്ലാ സെക്രട്ടറി കെ.എസ്. ഓമനക്കുട്ടന് പറഞ്ഞു. താലൂക്ക് പ്രസിഡന്റ് ടി.ആര്. രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രതിഷേധ യോഗത്തില്‍ രാജു വെള്ളയ്ക്കല്‍, എം.എം. സന്തോഷ് കുമാര്‍, ബിജെപി ഭാരവാഹികളായ എം. രാജഗോപാല്‍, എം.എസ്. വിശ്വനാഥന്, ബി.ആര്. മഞ്ജീഷ്, എ. മനോജ്, കെ.എം. സന്തോഷ്കുമാര്‍, മോഹന്‍ദാസ്, കൃഷ്ണന്‍കുട്ടിപ്പണിക്കര്‍, ബി. മനീഷ്, കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: