കണ്ണൂര്‍: ശക്തമായ ബോധവല്‍ക്കരണത്തിലൂടെ പൊതുസമൂഹത്തെ സന്നദ്ധമാക്കിയാലേ ലഹരിവിമുക്ത സമൂഹം സാക്ഷാത്കരിക്കപ്പെടൂ എന്ന് ലോക ലഹരി വിരുദ്ധ ദിനത്തില്‍ കണ്ണൂര്‍ സോഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് (സാഗ്) സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രവര്‍ത്തക യോഗം അഭിപ്രായപ്പെട്ടു. ഫാ.ദേവസ്സി ഈരത്തറ യോഗം ഉദ്ഘാടനം ചെയ്തു. ആര്.പ്രഭാകരന് അധ്യക്ഷത വഹിച്ചു. കെ.പി.ശ്രീധരന്, ഇ.വി.ജി.നമ്പ്യാര്‍, കെ.സി.മജീദ്, പി.ബാലകൃഷ്ണന്, സാമുവല്‍ ആമോസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ.ദേവസ്സി ഈരത്തറ ചെയര്‍മാനും ആര്.പ്രഭാകരന് ജനറല്‍ കണ്വനീനറുമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ സമിതി രൂപീകരിച്ചു. സമിതിയുടെ നേതൃത്വത്തില്‍ റിസോഴ്സ് പേഴ്സണ്‍ ടീം രൂപീകരിക്കാനും വിദഗ്ധ പരിശീലനം നല്‍കാനും ലഘുലേഖകള്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഫോണ്‍: 9446457170.
പ്രതികരിക്കാൻ ഇവിടെ എഴുതുക: