സ്ത്രീസുരക്ഷാ നിയമം കര്‍ശനമായി നടപ്പിലാക്കണം-മഹിളാ ഐക്യവേദി

Monday 27 June 2016 11:09 pm IST

സ്ത്രീ സുരക്ഷാനിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് പി.എന്‍. വിജയകുമാറിന് നിവേദനം നല്‍കുന്നു

തിരുവനന്തപുരം: കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന പട്ടികജാതി പീഡനങ്ങള്‍ക്ക് അറുതി വരുത്തണമെന്നും സ്ത്രീസുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. മഹിളാ ഐക്യവേദി നേതാക്കള്‍ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും നിവേദനം നല്‍കി.

കേരളത്തില്‍ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നിര്‍ഭയമായി ജീവിക്കുവാനുള്ള സാഹചര്യം മന്ത്രിയെ നിശ്ചയിച്ചുകൊണ്ട് ക്യാബിനറ്റില്‍ പ്രതേ്യകമായി സ്ത്രീ സുരക്ഷാവകുപ്പ് ഉണ്ടാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ പട്ടികജാതി കമ്മീഷന്‍ എന്നിവര്‍ക്ക് പരാതിയും നല്‍കി.

മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍, ഖജാന്‍ജി പി.എസ്. അമ്പിളി, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ പി.ജി. ശശികല ടീച്ചര്‍, ഹിന്ദുഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി. ജ്യോതിന്ദ്രകുമാര്‍, പ്രേംകുമാര്‍, അഡ്വ. സംഗീതാ സൂര്യ, പ്രഭാവതിയമ്മ എന്നിവര്‍ നിവേദനം സമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.