മാവേലിക്കര: വള്ളികുന്നം പഞ്ചായത്തില്‍ കടുവിനാല്‍ മേനി മെമ്മോറിയല്‍ കോളനിയില്‍ കെട്ടിടത്തില്‍ വീട്ടില്‍ അശ്വനിയ്ക്ക് കൊല്ലം അരിനല്ലൂര്‍ കോവൂര്‍ കോളനിയില്‍ വി.ജെ. ജോബിഷ് താലി ചാര്‍ത്തിയപ്പോള്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ക്ക് ധന്യതയുടെ നിമിഷം.
കുട്ടിക്കാലത്തേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അശ്വനി ബന്ധു വീട്ടിലായിരുന്നു താമസം. സ്വന്തമായി ഒരു തരി മണ്ണ് പോലും ഇല്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ടിലായ അശ്വനിയുടെ വിവാഹം നടത്തുവാന്‍ ബന്ധുക്കള്‍ക്ക് സാധിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് വള്ളികുന്നത്തെ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ വിവാഹം ഏറ്റെടുത്തത്. പ്രദേശവാസികളുടെ സഹകരണത്തോടെ ഇന്നലെ കാമ്പിശ്ശേരില്‍ ദൈവപുരയ്ക്കല്‍ ക്ഷേത്ര സന്നിധിയില്‍ വിവാഹം നടത്തി. സന്തുഷ്ട കുടുംബത്തിലേക്ക് കടക്കുന്ന നവദമ്പതിമാര്‍ക്ക് ഉപഹാരമായി പശുവിനേയും കിടാവിനേയും നല്‍കിയാണ് പ്രവര്‍ത്തകര്‍ യാത്രയാക്കിയത്.
ചടങ്ങില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹക് എസ്. മോഹന്‍ കുമാര്‍, ചാരുംമൂട് താലൂക്ക് കാര്യവാഹ് സജി, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം. വേലായുധന്, ജില്ലാ പ്രസിഡന്റ് കെ.സോമന്, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍ വള്ളികുന്നം, മഹിളാമോര്‍ച്ച ഭാരവാഹികളായ ശ്രീജ, അനിത, യുവമോര്‍ച്ച ഭാരവാഹി ശ്യാംക്യഷ്ണന്‍ ജി. നായര്‍, ശ്രീകുമാര്‍, ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് ഗിരീഷ്, പ്രജിത്ത്, ശ്രീകുമാര്‍, ജയിംസ്, അനീഷ്, ശിവശങ്കരന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: