എസ്എഫ്‌ഐ അക്രമം വെടിയണം എബിവിപി

Tuesday 28 June 2016 7:33 am IST

തിരുവനന്തപുരം: കേരളത്തിലെ ജനാധിപത്യ സമരങ്ങള്‍ക്ക് നേരെ എസ്എഫ്‌ഐ നടത്തുന്ന ആക്രമം പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നും, സംഘടനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടും എബിവിപി നടത്തിയ വിദ്യാഭ്യാസ ബന്ദിന് നേരെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപക ആക്രമം നടത്തിയത് യാതൊരു കാരണവശാലും അംഗീകരിക്കാന്‍ സാധ്യമല്ല. എസ്എഫ്‌ഐ ആക്രമത്തില്‍ എബിവിപി സംസ്ഥാന അംഗവും എസ്‌സി/എസ്ടി കണ്‍വീനറുമായ എന്‍.കെ. രജിന്‍കൃഷ്ണനു ഗുരുതരമായ പരിക്കേറ്റു. തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പുറത്തുനിന്ന് എത്തിയ എസ്എഫ്‌ഐകാര്‍ ആക്രമിച്ചു. ആക്രമത്തില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അവരെ വെള്ളറട ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ നിരവധി ഇടങ്ങളില്‍ പോലീസ് ഒത്താശയോടെ വ്യാപക ആക്രമമാണ് എസ്എഫ്‌ഐ നടത്തുന്നത്. ആക്രമങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.