ഐടിഐകളില്‍ പ്രവേശനം അപേക്ഷ ക്ഷണിച്ചു

Tuesday 28 June 2016 11:08 am IST

  കാസര്‍കോട്: പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുളള വിവിധ ഐടിഐ കളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കാസര്‍കോട് ജില്ലയിലെ നീലേശ്വരം ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലും, ബേളയില്‍ വെല്‍ഡര്‍ ട്രേഡിലും അപേക്ഷിക്കാം. ആകെ സീററുകളില്‍ 80 ശതമാനം പട്ടികജാതി വിഭാഗത്തിനും 10 ശതമാനം മറ്റ് വിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷയോടൊപ്പം പേര്, വയസ്സ്, ജാതി, യോഗ്യത, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഹാജരാക്കണം. അപേക്ഷ പ്രവേശനം ആഗ്രഹിക്കുന്ന ട്രെയിനിംഗ് സൂപ്രണ്ടിന് 30 നകം സമര്‍പ്പിക്കണം. പ്രവേശനത്തിനുളള ആദ്യ കൂടിക്കാഴ്ച ജൂലൈ 20ന് അതാത് ഐ ടി ഐ കളില്‍ നടക്കും. അപേക്ഷാഫോറങ്ങള്‍ ഐടിഐ ട്രെയിനിംഗ് സൂപ്രണ്ടുമാരില്‍ നിന്നും കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഉത്തരമേഖലാ ട്രെയിനിംഗ് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.