പനയം: പനയം താന്നിക്കമുക്കില്‍ സ്റ്റേഷനറി കടയില്‍ മോഷണം. പാമ്പാലില്‍ ചാലില്‍ മുക്കിന് സമീപം താമസിക്കുന്ന ലാലിന്റെ താന്നിക്കമുക്കിലെ കടയിലാണ് അര്‍ദ്ധരാത്രി മോഷണം നടന്നത്. കടയിലെ മേശയിലുണ്ടായിരുന്ന 25000 രൂപ മോഷ്ടാക്കള്‍ അപഹരിച്ചു. ലോട്ടറി ഓഫീസില്‍ നല്കാന് വച്ചിരുന്നതായിരുന്നു പണം. തടികൊണ്ടുള്ള ഷട്ടറുകളായതിനാല് കമ്പി ഉപയോഗിച്ച് തകര്‍ത്താണ് മോഷണം നടത്തിയത്. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. വിരലടയാള വിദഗ്ദ്ധരും തെളിവെടുപ്പിന് എത്തിയിരുന്നു. കഴിഞ്ഞമാസം ഒരുവീട്ടില്‍ നിന്നും മോഷ്ടാക്കള്‍ സ്വര്‍ണവും പണവും അപഹരിച്ചിരുന്നു. വീണ്ടും മോഷണം നടന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. പ്രദേശത്ത് രാത്രികാല പെട്രോളിംഗ് പോലീസ് നടത്തുന്നില്ലയെന്നാരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: