മലപ്പുറത്ത് നാട്ടുകാരുടെ മർദ്ദനത്തിൽ യുവാവ് കൊല്ലപ്പെട്ടു

Tuesday 28 June 2016 3:40 pm IST

പെരിന്തല്‍മണ്ണ: മങ്കടയില്‍ ഒരു സംഘം ആളുകളുടെ മര്‍ദനമേറ്റു യുവാവ് മരിച്ചു. മങ്കട കൂട്ടില്‍ കുന്നശേരി നസീര്‍ ഹുസൈന്‍ (41) ആണ് മരിച്ചത്. പുലർച്ചെ സ്ത്രീ ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ നസീറിനെ കണ്ടതിനെ തുടർന്ന് ബന്ധുക്കൾ അടക്കമുള്ള നാട്ടുകാർ പിടികൂടി മർദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവം സദാചാര കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു.പെരിന്തല്‍മണ്ണ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ നാലുപേര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.