ട്രംപിനെ പ്രണയിച്ച ജാപ്പനീസ് സുന്ദരി

Wednesday 29 June 2016 9:50 am IST

ടോക്കിയോ: ഒരുപാട് രാഷ്ട്രീയ കോമഡി വീഡിയോകൾ നമ്മൽ കണ്ടിട്ടുണ്ട്. എല്ലാം നമ്മളെ ചിരിപ്പിക്കുമെന്നതിലും സംശയമില്ല. ഇപ്പോൾ ഇതാ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ പ്രണയിക്കുന്ന ജാപ്പനീസ് പെൺകുട്ടിയുടെ പ്രണയ കോമഡി വീഡിയോ സോഷ്യൽ സൈറ്റുകളിൽ വൻ ഹിറ്റാകുകയാണ്. സദാസമയവും ട്രെംപിനെ ഓർത്ത് ജീവിക്കുന്ന പെൺകുട്ടിയുടെ അഭിനയം ഏവരിലും കൗതുകമുണർത്തുകയാണ്. അമേരിക്കൻ പ്രസിഡന്റ് എന്ന സ്ഥാനമല്ല ട്രംപിന് വീഡിയോവിൽ നൽകുന്നത്. സാക്ഷാൽ വേൾഡ് പ്രസിഡന്റ് എന്ന പദവിയാണ്. തന്റെ സ്വപനത്തിലൂടെ വിണ്ണിലും മണ്ണിലും പാറി നടക്കുന്ന പെൺകുട്ടിക്ക് കൂട്ടായി ട്രെംപ് ഒപ്പമുണ്ട്. മരച്ചില്ലകളിൽ ഇലകൾക്കും പുഷ്പങ്ങൾക്കും പകരം കാണാൻ സാധിക്കുന്നത് ആടിയുലയുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെയാണ്.    ഒടുവിൽ ആക്ഷൻ ഹീറോയായി മാറുന്ന ട്രംപിന്റെ ചേഷ്ടകൾ നമ്മളിൽ സൂപ്പർമാന്റെ ചിത്രം രചിക്കുമെന്നതിൽ സംശയമില്ല. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം 4.4 മില്ല്യൻ ജനങ്ങളാണ് ഈ വീഡിയോ കണ്ടത്. സൂപ്പർ ട്രംപിന്റെ ഈ വീഡിയോ ഒന്നു കണ്ടു നോക്കു. https://youtu.be/ZbM6WbUw7Bs    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.