വരുന്നു... ഒരു ലക്ഷം കുടുംബങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍

Friday 19 May 2017 1:39 pm IST

ബയോഗ്യാസ് പ്ലാന്‍റുകള്‍ കൂടുതല്‍ കുടുംബങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന് കേന്ദ്രം പദ്ധതി കൊണ്ടു വരുന്നു. രാജ്യത്തെ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടും. പാചകത്തിനും ജൈവ വളത്തിനും ഉതകുന്ന ബയോഗ്യാസ് പ്ലാന്‍റുകള്‍ സംസ്ഥാന തലത്തില്‍ അനുവദിക്കുന്നതിനാണ് കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്. 2016- 17 വര്‍ഷത്തില്‍ തന്നെ കുടുബങ്ങള്‍ക്ക് പദ്ധതിയുടെ ഉപയോഗം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്താകമാനമുള്ള കുടുംബങ്ങളില്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനായി നാഷണല്‍ ബയോഗ്യാസ് ആന്‍ഡ് മാനേജ്‌മെന്റ് പ്രോഗ്രാം (എന്‍ബിഎംഎംപി) എന്ന പദ്ധതിയാണ് കേന്ദ്രം നടപ്പാക്കുന്നത്. പാചകത്തിനും ജൈവ-ബയോ-വളത്തിനുമായി ശുദ്ധിയുള്ള വാതക ഇന്ധനം നല്‍കുക എന്നതാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നത്. എന്‍ബിഎംഎംപി പദ്ധതി ഗ്രാമ-അര്‍ദ്ധ നഗര മേഖലകളിലെ സ്ത്രീകളുടെ കഷ്ടപാടുകള്‍ക്ക് അറുതി വരുതാനും സഹായകമാകും. പാചകത്തിനായി നിത്യേന വിറകുകള്‍ക്കും മറ്റും അലയുന്നത് ഇവര്‍ക്ക് ഒഴിവാക്കാനാകും. ശുചീകരിച്ച ടോയിലറ്റുകളില്‍ കന്നുകാലികളുടെ ചാണകത്തില്‍ നിന്നുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ ബന്ധിപ്പിക്കുന്നതോടെ ആരോഗ്യകരമായ ഗ്രാമങ്ങള്‍ ഉടലെടുക്കുകയും ചെയ്യും. സ്ലറി ജൈവ വളങ്ങള്‍ ഉപയോഗിക്കുന്നത് വഴി ഖര-ദ്രാവക പ്രദേശങ്ങളിലും വരണ്ട പ്രതലങ്ങളിലും വിളകള്‍ ഉത്പാദിപ്പിക്കാനും സാധിക്കും. ബയോഗ്യാസിന്റെ പ്രധാന്യത്തെ കുറിച്ച് നീതി ആയോഗിന്റെ 'ഇന്റഗ്രേറ്റഡ് എനര്‍ജി' പദ്ധതിയിലും പരാമര്‍ശിക്കുന്നുണ്ട്. ബയോഗ്യാസ് പ്ലാന്റുകള്‍ കുടുംബങ്ങളില്‍ സജ്ജീകരിക്കുന്നതോടെ വര്‍ഷത്തില്‍ ഏകദേശം 21,90,00 പാചകവാതക സിലണ്ടറുകള്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. കൂടാതെ ബയോഗ്യാസ് പ്ലാന്റുകള്‍ വരുന്നതോടെ നിലവില്‍ ഉപയോഗിച്ച് വരുന്ന രാസവളങ്ങളിലും ഗണ്യമായ കുറവുണ്ടാകും. 10,000 ടണ്‍ യൂറിയ ലാഭിക്കാനും സംരംഭം ഉതകുമെന്നാണ് കണക്കുകൂട്ടല്‍. ബയോഗ്യാസ് പ്ലാന്റുകള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റേയും മീഥേയ്‌ന്റേയും അളവ് ക്രമാതീതമായി കുറയ്ക്കും. അത് മൂലം കാലവസ്ഥയില്‍ വ്യതിയാനം വരുമെന്നും വിലയിരുത്തുന്നു. 4,50,000 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡും 2,50,000 ടണ്‍ മീഥേനുമാണ് അന്തരീക്ഷത്തിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.