ഈ ലോകജീവിതത്തില്‍ കൈകള്‍ നമുക്കുചെയ്യുന്ന മഹത്തായ ഉപകാരങ്ങളെകുറിച്ച് ഒന്നോര്‍ത്തുനോക്കുക. മനുഷ്യവംശം ലോകത്ത്നേടിയ പുരോഗതിക്കെല്ലാം കൈ ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ സ്വാധീനം കാണാം.
ഇതര ജീവികളില്‍നിന്നും മനുഷ്യനെ വ്യത്യസ്ഥനാക്കുന്ന പ്രധാന സവിശേഷതകള്‍ ആഹാരം പാകംചെയ്യല്‍, കൃഷിചെയ്യല്‍, വസ്ത്രംധരിക്കല്, പാര്പ്പിടംകെട്ടിപ്പടുക്കല് തുടങ്ങിയവയാണല്ലോ? ഇതരജീവികള്‍ക്കില്ലാത്ത കൈ എന്ന അവയവമാണ് മനുഷ്യനെ ഇതിനെല്ലാം പ്രാപ്തനാക്കിയതെന്ന് സ്പഷ്ടമാണ്. ഇവയിലൂടെ ആരംഭിച്ച മനുഷ്യപുരോഗതി ഭൂമിഖനനംചെയ്ത് ഖനിജങ്ങളും എണ്ണയും സമ്പാദിച്ചും സമുദ്രവിഭവങ്ങളെ സമാഹരിച്ചും മറ്റും ത്വരിതഗതിയിലായി.
ഇതും കൈകളുടെ സഹായത്താലായിരുന്നു. കൈത്തൊഴിലുകളിലൂടെ വ്യാവസായിക പുരോഗതിനേടിയ മനുഷ്യന് കൈകള്‍ കൊണ്ടുതന്നെ നിര്‍മ്മിച്ച യന്ത്രങ്ങളിലൂടെ തന്നെ പുരോഗതിക്കുവീണ്ടും വേഗം കൂട്ടി. ഇങ്ങനെ നോക്കിയാല്‍ എല്ലാഭൗതിക പുരോഗതിക്കും വഴിതെളിച്ചത് കൈകളുടെ ഉപയോഗം തന്നെ എന്നുകാണാം. ഈശ്വരന്തന്നകൈകള് തരുന്ന മനോഹരമായ അനുഭവമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: