ജോലി തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Tuesday 28 June 2016 8:15 pm IST

ആലപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പിടികൂടി. ആര്യാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചിറ്റേഴത്ത് വീട്ടില്‍ ജയപ്രകാശ് (ജയപ്പന്‍ 52)നെയാണ് നോര്‍ത്ത് സിഐ വി. ബാബുവും എസ്‌ഐ എസ്.യു. പ്രമോദും സംഘവും പിടികൂടിയത്. ഇയാള്‍ നിരവധി തട്ടിപ്പു ക്രിമിനല്‍ കേസിലെ പ്രതിയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പല തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെയാണ് ഇയാള്‍ കബളിപ്പിച്ചത്. തനിക്ക് പണം നല്‍കിയ വിവരം പുറത്തു പറഞ്ഞാല്‍ ജോലിസാദ്ധ്യത ഇല്ലാതാവുമെന്നും ഉന്നതങ്ങളില്‍ സ്വാധീനമുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ചാണ് കബളിപ്പിച്ചത്. കൊല്ലം സ്വദേശിനി രഞ്ജിനി, രശ്മി, മണ്ണഞ്ചേരി സ്വദേശി ഷൈജു, പുന്നപ്ര സ്വദേശി ഉമേഷ് എന്നിവരുടെ പരാതിയെത്തുടര്‍ന്നാണ് ജയപ്രകാശിനെ അറസ്റ്റു ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.