ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായുള്ള പരാതി പോലീസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. മുന്‍ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ കോണ്‍ഗ്രസ് നേതാവിനെതിരെയാണ് ആലപ്പുഴയിലെ ഒരു സ്റ്റേഷനില്‍ പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കിയത്.
എന്നാല്‍ പോലീസ് ഇതുവരെ കേസ് രജിസറ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. ഒത്തുതീര്‍പ്പുകള്‍ക്ക് കുപ്രസിദ്ധി നേടിയ സ്റ്റേഷനാണിത്. സിഐ മുമ്പാകെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. സിപിഎം ഭരണകാലത്തും കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതില്‍ പോലീസ് സേനയില്‍ത്തന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
നേരത്തെയും ഇത്തരത്തില്‍ ആരോപണ വിധേയനായ ആളാണ് കോണ്‍ഗ്രസ് നേതാവ്. ചില സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഇയാള്‍ക്കു നേരെ മുമ്പ് അക്രമവും നടന്നിരുന്നു. ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് ചില യുവജനരാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭസംഘങ്ങളും മാഫിയാ സംഘങ്ങളും പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.
ഇതിനിടെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കാത്തത്. നഗരത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: