പുല്‍പ്പള്ളി കെഎസ്ആര്‍ടിസി എസ്എം ഓഫീസ് ആരംഭിക്കണം

Tuesday 28 June 2016 9:05 pm IST

പുല്‍പ്പള്ളി : പുല്‍പ്പള്ളി ബസ്റ്റാന്റിലുള്ള പഞ്ചായത്ത് ബില്‍ഡിംഗില്‍ കെ എസ് ആര്‍ ടി സി യുടെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ആരംഭിക്കണമെന്ന് പുല്‍പ്പള്ളി ബസ് പാസ്സന്‍ജേഴ്‌സ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു.ദിനം പ്രതി കെ എസ് ആര്‍ ടി സി യുടെ 120 ഓളം ട്രിപ്പുകള്‍ പുല്‍പ്പള്ളിയില്‍ നിന്നും സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. യാത്രകാര്‍ക്ക് സമയങ്ങള്‍ അറിയുവാനും ,ദിനം പ്രതി സ്വകാര്യബസുകളുമായി സമയതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും കെ എസ് ആര്‍ ടി സി യുടെ സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കുന്നതിനും ദിനം പ്രതി സ്വകാര്യബസുകള്‍ പുല്‍പ്പള്ളി ബത്തേരി റൂട്ടില്‍ ആര്‍ ടി ഒ നിര്‍ദ്ദേശിച്ച ഒരു മണിക്കൂര്‍ അഞ്ച് മിനിട്ടിനു പകരം 55 മിനിട്ടായി സമയം ചുരുക്കി സര്‍വ്വീസ് നടത്തുന്നു.കൂടാതെ പുല്‍പ്പള്ളിയില്‍ നിന്നും ഇരുളം വരെ വളരെ വേഗത കുറച്ച് ബസ് ഓടിക്കുകയും ,ഇരുളം മുതല്‍ അതിവേഗം സ്വകാര്യബസുകള്‍ സര്‍വ്വീസ് നടത്തുന്നു. ഇത് വന്യമൃഗങ്ങളുടെ സൈ്വര വിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്നത് മാത്രമല്ല കെ എസ് ആര്‍ ടി സി യെ അപഹരിച്ച് സര്‍വ്വീസ് നടത്തുകയും ചെയ്യുന്നു. ഇതിനു പരിഹാരമായി ഇരുളത്ത് ഒരു പഞ്ചിംഗ് സംവിധാനം ഉടനടി ഏര്‍പ്പെടുത്തുകയും വേണം. യോഗത്തില്‍ സാബു ശിശിരം ,ഷൈല കുഴിയാമ്പില്‍,വി സി വിശ്വന്‍,റീന മരങ്ങാട്ട് അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.