ജില്ലയില്‍ ജൂണില്‍ പനി ബാധിച്ചവരുടെ എണ്ണം പതിനായിരം പിന്നിട്ടു

Tuesday 28 June 2016 9:24 pm IST

തൊടുപുഴ: ജില്ലയില്‍ പനി ബാധിതരുടെ എണ്ണം 10662 പിന്നിട്ടു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ പുറത്ത് വിട്ട കണക്കിലാണ് ഈ മാസം പനി ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നത്. ജില്ലയിലെ വിവിധ സര്‍ക്കാരാശുപത്രികളില്‍ ചികിത്സക്കെത്തിയവരുടെ കണക്കാണിത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കെത്തിയവരുടെ കണക്കുകള്‍ ലഭ്യമല്ല. 15 ഡെങ്കിപ്പനികേസുകളാണ്  ഈ മാസം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 99തിലെത്തി. തൊടുപുഴ മേഖലയില്‍ നിന്നും മാത്രമാണ് ഡെങ്കിപ്പനികേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചയാണ് പനിബാധിതരുടെ എണ്ണം ക്രമാമതീതമായി ഉയരുന്നതിനു പിന്നിലുള്ള പ്രധാനകാരണം.ജില്ലയില്‍ ഈ മാസം മാത്രം 4 പേര്‍ക്ക് തക്കാളിപ്പനി റിപോര്‍ട്ട് ചെയ്തു. ഈ മാസം അടിമാലിയില്‍ ഒരു എലിപ്പനിമരണം സംഭവിച്ചിരുന്നു. 4 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് ടൈഫോയിഡ് റിപോര്‍ട്ട് ചെയ്തു. ഇതോടെ ടൈഫോയിഡ് ബാധിതരുടെ എണ്ണം 23ലെത്തി. ഈ മാസം മാത്രം 5 മഞ്ഞപ്പിത്തക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.