അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കമ്പിളികണ്ടം പാറത്തോട് പയ്യനായില് ബെന്നി (43), മാങ്കുളം ഓലിയ്ക്കല്‍ സിജോ ജോണ്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ കല്ലാറിനു സമീപമാണ് അപകടം നടന്നത്. ഇസാഫ് കമ്പനിയിലെ ജീവനക്കാരനായ സിജോ മാങ്കുളത്തുനിന്നും അടിമാലി ഭാഗത്തേയ്ക്കും സുവിശേഷപ്രവര്‍ത്തകനായ ബെന്നി മൂന്നാര്‍ ഭാഗത്തേയ്ക്കും ബൈക്ക് ഓടിച്ച് പോകുന്നതിനിടെ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഉടനെയെത്തിയ ഹൈവേ പോലീസിന്റെ വാഹനത്തിലും മറ്റൊരു വാഹനത്തിലുമായാണ് ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ദചികിത്സക്കായി ഇരുവരെയും കോതമംഗലത്തേയ്ക്കു കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: