ബൈക്ക് മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Tuesday 28 June 2016 9:27 pm IST

മറയൂര്‍: തമിഴ്‌നാട്ടില്‍ ബൈക്ക് മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ഉടുമലൈ മടത്തിക്കുളം സ്വദേശി കാര്‍ത്തിക്കിനെയാണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ പിടികൂടിയത്. അന്വേഷണത്തില്‍ ഇയാള്‍ മോഷ്ടിച്ച 14 ബൈക്ക് പിടിച്ചെടുത്തു. ബൈക്ക് മോഷണം നടത്തുന്നതിനിടെ വീടിന്റെ അടുത്തി നിന്നാണ് പ്രതി കുടുങ്ങുന്നത്. മടത്തിക്കുളം, കുടിമംഗലം, ഉടുമല്‍പേട്ട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. മോഷ്ടിക്കുന്ന ബൈക്കുകള്‍ പകുതി വിലയ്ക്ക് ഫൈനാന്‍സ് കമ്പനിക്ക് വില്‍ക്കുകയാണ് പതിവ്. മടത്തിക്കുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബൈക്കുകള്‍ കണ്ടെടുത്തത്. റോഡിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളാണ് പ്രതി മോഷ്ടിച്ചിരുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.