ബിഎംഎസ് മാര്‍ച്ച് നടത്തി വര്‍ദ്ധിപ്പിച്ച ഇന്‍ഷ്വറന്‍സ് പ്രീമിയം പിന്‍വലിക്കണം

Tuesday 28 June 2016 9:37 pm IST

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ ഓട്ടോറിക്ഷാ തൊഴിലാളി സംഘം നടത്തിയ മിനി സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി.ഗോപുകമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: വര്‍ദ്ധിപ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം പിന്‍വലിക്കുക, സംസ്ഥാനം പെട്രോള്‍, ഡീസല്‍, നികുതി ഇളവുചെയ്യുക വിലവര്‍ദ്ധനവ് തടയുക, സാധനവിലക്കയറ്റം നിയന്ത്രിക്കുക, ഗ്രീന്‍ ട്രൈബ്യൂണലിന്റെ വിധിമൂലം ഒഴിവാക്കപ്പെടുന്ന വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുക, ക്ഷേമനിധി ഓഫീസിന്റെ പ്രവര്‍ത്തനം സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആലപ്പുഴ ജില്ലാ ഓട്ടോറിക്ഷാ തൊഴിലാളി സംഘം (ബിഎംഎസ്) നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം ജനറല്‍ സെക്രട്ടറി അനിയന്‍ സ്വാമിചിറ സ്വാഗതം പറഞ്ഞു. ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി സി. ഗോപകുമാര്‍, ജില്ലാ ട്രഷറര്‍ ബിനീഷ് ബോയി, സി. ഷാജി, മനോജ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.