മലയാളികളുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു

Tuesday 28 June 2016 9:42 pm IST

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ മൂന്ന് മലയാളികളടക്കം നാല് പേര്‍ക്ക് വധശിക്ഷ. ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു. 2015 ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം. വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതികളിലൊരാളില്‍ നിന്ന് നാല് കിലോ ഹെറോയിന്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. മലപ്പുറം സ്വദേശി ഫൈസല്‍ (31), പാലക്കാട് സ്വദേശി മുസ്തഫ ഷാഹുല്‍ ഹമീദ് (41), കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദിഖ്(21) എന്നിവര്‍ക്കും ശ്രീലങ്കന്‍ സ്വദേശിയും വനിതയുമായ സുക്ലിയ സമ്പത്ത് (40) എന്നിവര്‍ക്കാണ് വധശിക്ഷ. ക്രിമിനല്‍ കോടതി വിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും വിധി ശരിവയ്ക്കുകയായിരുന്നു. അപ്പീല്‍ കോടതി വിധിക്കെതിരെ പ്രതികള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണ്. മയക്കുമരുന്ന് കടത്തുക കൈവശം വയ്ക്കുക എന്നിവയ്ക്ക് കടുത്ത ശിക്ഷയാണ് കുവൈറ്റില്‍ ലഭിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.