വൈക്കം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ്ഐ അക്രമം. വൈക്കം സ്വദേശികളായ സൗരവ്,ഷാരോണ്‍ എന്നിവരെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് പോളേശ്ശേരി കളത്തില്‍ ഗോഗുല്‍ ഹരി(റെഡ്)ന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ സൗരവ്,ഷാരോണ്‍ എന്നിവരെ വൈക്കം ഗവ.ആശ്രുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് തലക്ക് പൊട്ടലുണ്ട്. ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവര്‍ വൈക്കം താലൂക്ക് ആശുപത്രില്‍ നിന്നും വരുന്ന വഴി പ്രൈവെറ്റ് ബസ്റ്റാന്റില്‍ തടഞ്ഞ് നിര്‍ത്തി അക്രമി സംഘം മര്‍ദ്ദിക്കുകയായിരുന്നു. ഡിവൈഎഫ്ഐ നേതാവ് പോളേശ്ശേരി കളത്തില്‍ ഗോഗുല്‍ ഹരിയുടെ പേരില്‍ വൈക്കം പോലീസില്‍ നിരവധി കേസ്സുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: