ചങ്ങനാശേരി: അരക്കിലോ കഞ്ചാവുമായി മോഷ്ടാവ് ഷാഡോ പോലീസ് പിടിയില്‍. ചങ്ങനാശേരി കൂന്താനം വടക്കേതില്‍ ശശി(51)ആണ് പിടിയിലായത്. നിരവധി മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും ജയില്‍വാസം അനുഭവിച്ചിട്ടുളളയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ആഴ്ചയില്‍ രണ്ടു പ്രാവശ്യം തമിഴ് നാട്ടിലെ കമ്പത്തുപോയി കഞ്ചാവ് വാങ്ങി ചങ്ങനാശേരിയില്‍ വിതരണം ചെയ്യുന്നതായിരുന്നു പതിവ്.
ഇരുനൂറു ഗ്രാം മുതല്‍ ചെറിയ പൊതികളിലാക്കി ചെറുകിട കച്ചവടക്കാര്‍ക്കു ഇയാള്‍ കൈമാറിയിരുന്നു. കബത്തു നിന്നും പിന്നീട് തിരുവല്ലയില്‍ എത്തിയ പ്രതി അരക്കിലെ കഞ്ചാവ് മല്ലപ്പളളി സ്വദേശിക്കു കൈമാറിയതായി പിന്നീട് വീട്ടിലെത്തിയ ഇയാളെ ഷാഡോ പോലീസ് വലയിലാക്കുകയായിരുന്നു.തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ അരകിലോ കഞ്ചാവിനു പുറമെ തൂക്കി വില്പനയ്ക്ക് ഉപയോഗിച്ച കട്ടിയും ത്രാസും കണ്ടെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: