തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ബിരുദാനന്തരബിരുദകോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 16ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ എട്ടു കേന്ദ്രങ്ങളിലാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ.
പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം, ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്കാരപൈതൃകപഠനം, ജര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍സ് എന്നീ എംഎ കോഴ്സുകള്‍ക്കുള്ള അപേക്ഷ ജൂലൈ ഒന്‍പത് വരെ സ്വീകരിക്കും. ബിരുദമാണ് അടിസ്ഥാനയോഗ്യത.
ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാം. അപേക്ഷാഫോറവും വിശദവിവരങ്ങളുംwww.malayalamuþ niversity.edu.in
എന്ന വെബ്സൈറ്റില്‍ ലഭിക്കും. അന്വേഷണങ്ങള്‍ക്ക് 0494-2631230 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: