പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന നേതൃത്വ പഠനശിബിരം കണ്ണൂരില്‍

Tuesday 28 June 2016 10:41 pm IST

കണ്ണൂര്‍: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് ദ്വിദിന സംസ്ഥാന നേതൃത്വ പഠനശിബിരം ഇന്ന് കണ്ണൂരില്‍ ആരംഭിക്കും. കണ്ണൂര്‍ ചാലാട് ശ്രീ മൂകാംബിക ബാലിക സദനത്തില്‍ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന ശിബിരം ബിഎംഎസ് സംസ്ഥാന പ്രസിഡണ്ട് കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡണ്ട് പി. പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിക്കും. രാത്രി 8.30ന് കണ്ണൂര്‍ ശിക്ഷക് സദനില്‍ സംസ്ഥാന സമിതി യോഗം നടക്കും. നാളെ രാവിലെ 8ന് 'സംഘടനാ വികാസം' എന്ന വിഷയത്തില്‍ ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സഹസംഘചാലക് അഡ്വ. സി.കെ. ശ്രീനിവാസന്‍ പ്രഭാഷണം നടത്തും. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി. കൊച്ചുണ്ണി അധ്യക്ഷത വഹിക്കും. മുന്‍ സംസ്ഥാന പ്രസിഡണ്ട് എം.ജി.പുഷ്പാംഗദന്‍ 'പെന്‍ഷനേഴ്‌സ് സംഘ് പിന്നിട്ട വഴികള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 'പെന്‍ഷനേഴ്‌സ് സംഘ് ഒരു വ്യതിരിക്ത സംഘടന' എന്ന വിഷയത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.എം. നാരായണന്‍ സംസാരിക്കും. മുന്‍ ജനറല്‍ സെക്രട്ടറി വി. ശ്രീനിവാസന്‍ 'സംഘടനയുടെ വളര്‍ച്ചയില്‍ അംഗങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി എം.മോഹനന്‍ സ്വാഗതം പറയും. 10 മണിക്ക് ആരോഗ്യ സംരക്ഷണത്തിലെ പുത്തന്‍ശീലുകള്‍ എന്ന വിഷയത്തില്‍ ഡോ. ആത്മദേവ് മുഖ്യപ്രഭാഷണം നടത്തും. പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന വൈസ്പ്രസിഡണ്ട് പി.ബി. ഇന്ദിരാദേവി അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി പി. രാജേന്ദ്രന്‍ സംസാരിക്കും. 11ന് 'ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ കേരളത്തിന്റെ പങ്ക്' എന്ന വിഷയത്തില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പ്രഭാഷണം നടത്തും. ഉച്ചക്ക് 12മണിക്ക് സംഘടനാ ചര്‍ച്ചയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. സദാനന്ദന്‍ വിഷയാവതരണം നടത്തും. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറര്‍ കെ. സുധാകരന്‍ നായര്‍ സംസാരിക്കും. രണ്ടു മണിക്ക് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ പെന്‍ഷന്‍കാരും സാമൂഹ്യ പ്രതിബദ്ധതയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി എസ്.ആര്‍. മല്ലികാര്‍ജ്ജുനന്‍ അധ്യക്ഷത വഹിക്കും. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന്‍, സംസ്ഥാന സെക്രട്ടറിയും സ്വാഗതസംഘം ജോ. കണ്‍വീനറുമായ സുധീര്‍യജ്ഞദാസ് എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.