മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയുടെ സമയക്രമം ബിസിസിഐ പ്രഖ്യാപിച്ചു. മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും പരമ്പരയില്‍. ആദ്യ ടെസ്റ്റ് സെപ്തംബര്‍ 22ന് കാണ്‍പൂരില്‍.
ഈഡന് ഗാര്ഡന് (30), ഇന്‍ഡോര്‍ (ഒക്ടോബര്‍ എട്ട്) മറ്റു വേദികള്‍. ഈ വര്‍ഷം ടെസ്റ്റ് വേദിയായി ഉയര്‍ത്തപ്പെട്ട ഇന്‍ഡോറിലെ ആദ്യ മത്സരമാണിത്. അതേസമയം, പരമ്പരയില്‍ പകല്‍-രാത്രി ടെസ്റ്റുകളില്ല.
ഏകദിന പരമ്പര ഒക്ടോബര്‍ 16ന് ധര്‍മശാലയില്‍ തുടങ്ങും. ദല്‍ഹി (19), മൊഹാലി (23), റാഞ്ചി (26), വിശാഖപട്ടണം (29) എന്നിങ്ങനെ മറ്റു വേദികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: