കണ്ണൂര്‍: ഗ്രാമീണ ബാങ്കുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക് പൊതുമേഖലാ വാണിജ്യബാങ്കുകളില്‍ നടപ്പിലാക്കിയ പെന്ഷന് പദ്ധതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കേരള ഗ്രാമീണ ബാങ്കില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ സംയുക്തവേദി കണ്ണൂര്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. രാജ്യവ്യാപകമായി കലക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കാനുള്ള നിവേദനം കലക്ടര്‍ക്ക് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് മാര്‍ച്ച്. മാര്‍ച്ച് സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് കെ.അശോകന് ഉദ്ഘാടനം ചെയ്തു. ഇ.എ.വി.നമ്പൂതിരി, സി.ഡി.പ്രേമരാജന്‍, ഒ.കെ.രവീന്ദ്രന്, കെ.ബാലകൃഷ്ണന്, ടി.കെ.ശ്രീധരന് എന്നിവര്‍ സംസാരിച്ചു. സ്റ്റേഡിയം കോര്‍ണറില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് എം.പി.പവിത്രന്, എന്‍.ഇ.ഭാസ്കരമാരാര്‍, പി.കെ.എന്‍.അടിയോടി. എ.ദാമോദരന്‍, എന്‍.വി.പ്രേംകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: