കണ്ണൂര്‍: ഒന്നര കിലോഗ്രാം കഞ്ചാവുമായി ബിഹാര്‍ സ്വദേശിയെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് കപ്പക്കടവ് സില്‍ക്ക റോഡിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി ലാലന് പസ്വാന്(34)ആണ് പിടിയിലായത്. കഞ്ചാവിന് പുറമേ പാന്‍ ഉത്പ്പന്നങ്ങളും ഇയാളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ബംഗാളില്‍ നിന്നും കൊണ്ടുവന്നതാണ് പിടിയിലായ കഞ്ചാവ്. വളപട്ടണത്ത് പൂഴിത്തൊഴിലാളിയായി ജോലി ചെയ്തുവരുന്ന ഇയാള്‍ ജില്ലയുടെ പല ഭാഗങ്ങളിലും കഞ്ചാവ് വില്‍പ്പനയും നടത്തിവന്നിരുന്നതായി പോലീസ് പറഞ്ഞു. എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: