മയ്യഴി: മഴക്കാല രോഗങ്ങള്‍ തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മയ്യഴിയെ മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുമുള്ള ഏകദിന ജനകീയ കാമ്പയിന് മാഹിയില്‍ നടന്നു. ഒറ്റദിവസം കൊണ്ട് മേഖലയിലെ 15 വാര്‍ഡുകളിലെ 8000ത്തില്‍പ്പരം വീടുകളില്‍ വാര്‍ഡ് മുന്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ 200ല്‍പ്പരം സ്ക്വാഡുകള്‍ ബോധവത്കരണം നടത്തി. ആരോഗ്യവകുപ്പിന്റെ ലഘുലേഖകള്‍ വിതരണം ചെയ്തു. കക്കൂസുകള്‍ ഇല്ലാത്ത വീടുകളുടെ വിവരശേഖരണം നടത്തി. രാഷ്ട്രീയ കക്ഷികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ, മഹിളാസമാജങ്ങള്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ബോധവത്കരണ പരിപാടികളില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: