കണ്ണൂര്‍: ബൈക്കിലെത്തിയ സംഘം സ്ത്രീകളുടെ മാല കവര്‍ന്നു. കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണമേനോന് കോളനി റോഡിലും ചെട്ടിപ്പീടികയിലുമായിരുന്നു സംഭവം. പള്ളിക്കുന്നില്‍ കൃഷ്ണമേനോന് കോളേജിലെ താത്കാലിക ജീവനക്കാരി സി.പി.ശൈലജയുടെ രണ്ടേകാല്പ്പവന് തൂക്കം വരുന്ന മാലയും ചെട്ടിപ്പീടികയില്‍ പന്നേന്‍പാറ കൃഷ്ണനീതയില് ഗീതാകൃഷ്ണന്റെ അഞ്ചേകാല്‍ പവന് മാലയുമാണ് കവര്‍ന്നത്. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: