പഴയങ്ങാടി: മാടായിപ്പാറയിലെ കയ്യേറ്റങ്ങള്‍ തടയാനും മാലിന്യങ്ങള്‍ നിക്ഷേപിക്കാതിരിക്കാനും ദേവസ്വം ബോര്‍ഡ് മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച സംരക്ഷണവേലി വീണ്ടും തകര്‍ത്ത നിലയില്‍. ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയെ സംരക്ഷിക്കണമെന്ന നാട്ടുകാരുടെയും പ്രകൃതിസംരക്ഷണ പ്രവര്‍ത്തകരുടെയും മുറവിളിയെ തുടര്‍ന്നാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ദേവസ്വം ഇവിടെ കമ്പിവേലി സ്ഥാപിച്ചത്. മിനി സ്റ്റേഡിയത്തിന് മുന്‍വശമുള്ള കമ്പിവേലിയാണ് കഴിഞ്ഞദിവസം തകര്‍ത്തത്. ഇതിന് മുമ്പ് രണ്ടു തവണ സംരക്ഷണ വേലി തകര്‍ത്ത സംഭവത്തില്‍ സമീപവാസികളായ ചിലരുടെ പേരില്‍ ദേവസ്വം അധികൃതരുടെ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: