കണ്ണൂര്‍: ലോട്ടറി മേഖലയിലെ അശാസ്ത്രീയമായ പരിഷ്കാരങ്ങള്‍ ലോട്ടറി വകുപ്പ് പിന്‍വലിക്കണമെന്ന് കണ്ണൂര്‍ ജില്ലാ ഭാഗ്യക്കുറി തൊഴിലാളി സംഘ് ജില്ലാ കമ്മറ്റി സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. ടിക്കറ്റ് വാങ്ങുന്ന പൊതുസമൂഹത്തിന് ടിക്കറ്റില്‍ വിശ്വാസ്യത തോന്നാത്ത രീതിയില്‍ സമ്മാനഘടനയില്‍ മാറ്റം വരുത്തണം. ടിക്കറ്റ് വില വര്‍ധനവ് ടിക്കറ്റ് വില്‍പ്പനയില്‍ ഗണ്യമായ കുറവ് വരുത്തുന്നതിനാലും കാരുണ്യ ചികിത്സാസഹായം നിര്‍ത്തിവെച്ചതിനാലും ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്ന തൊഴിലാളികള്‍ ദുരിതത്തിലാണ് എന്നു മാത്രമല്ല, മാരകരോഗം ബാധിച്ച് ചികിത്സിക്കാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് തുടര്‍ന്നും സഹായം കൊടുക്കുവാന്‍ ലോട്ടറി വകുപ്പ് തയ്യാറാകണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ടി.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന് മുഖ്യപ്രഭാഷണം നടത്തി. പ്രേമന്, ബാബു. പ്രേമവല്ലി തുടങ്ങിയവര്‍ സംസാരിച്ചു. കെ.കുമാരന് സ്വാഗതവും അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: