പയ്യന്നൂര്‍: വായനാവാരാചരണത്തിന്റെ ഭാഗമായി അന്നൂര്‍ ആര്‍ഷ വിദ്യാലയം വായനയുടെ വഴികള്‍ തേടി ലൈബ്രറി ശാക്തീകരണത്തിന് തുടക്കം കുറിച്ചു. അന്നൂരിലെ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകനും മികച്ച അധ്യാപകനുമായിരുന്ന യശശ്ശരീരനായ ഇ.എ.സി.പൊതുവാളിന്റെ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആര്‍ഷ വിദ്യാലയത്തിന് നല്കി മാതൃക കാട്ടി. അദ്ദേഹത്തിന്റെ മകന് സി.കെ.അജിത്ത് കുമാറില്‍ നിന്നും ഉണ്ണികൃഷ്ണന് തൃക്കരിപ്പൂരില്‍ നിന്നും ആര്.സി.കരിപ്പത്ത് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി വിദ്യാലയ സമിതി സെക്രട്ടറി കെ.രാമചന്ദ്രന് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് എന്‍.വി.കുഞ്ഞിരാമന് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മാതൃസമിതി പ്രസിഡണ്ട് ജയ ഗംഗാധരന് അധ്യക്ഷത വഹിച്ചു. കെ.രാമചന്ദ്രന്, പി.പി.ശ്രീജ, പ്രതിഭ കരുണാകരന് എന്നിവര്‍ സംസാരിച്ചു. വായനാമത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സി.കെ.കുഞ്ഞിരാമന് മാസ്റ്റര്‍ സമ്മാനദാനം നടത്തി. സവിത നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: