പാനൂര്‍: വായനയുടെ വാതായനം തുറന്ന് പാലക്കൂല്‍ യുപി സ്കൂളിലും ജന്മഭൂമി അമൃതം മലയാളം പദ്ധതി. ഇന്നലെ സ്കൂളില്‍ നടന്ന പദ്ധതി സ്കൂള്‍ മാനേജര്‍ വിജിത്ത്കുമാര്‍ പി.ഫാത്തിമത്തുല്‍ ഹിബയ്ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക കെ.ജയഭാരതി അധ്യക്ഷത വഹിച്ചു. ജന്മഭൂമി പാനൂര്‍ ലേഖകന്‍ വി.പി.ജിതേഷ് പദ്ധതി വിശദീകരണം നടത്തി. കെ.ഷീബ ടീച്ചര്‍ സ്വാഗതവും പി.പി.രജ്ഞിത്ത് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: