തലശ്ശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ശുചിത്വ സാക്ഷരതായജ്ഞം തോട്ടമ്മല്‍ കുണ്ടാഞ്ചേരി കുഞ്ഞിരാമന് മാസ്റ്റര്‍ സ്മാരക ഹാളില്‍ വെച്ച് ഇന്ന് രാവിലെ 9 മണിക്ക് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.രമ പത്രസമ്മേളനത്തില്‍ അറിയിച്ചു. യജ്ഞത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ ഏഴു വരെ ഗൃഹ സമ്പര്‍ക്കവും ജുലൈ 3 മുതല്‍ 10 വരെ പ്രത്യേക ഗ്രാമസഭകളും നടക്കും. ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ സന്നദ്ദ പ്രവര്‍ത്തകരും തലശ്ശേരി എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥികളും പങ്കെടുക്കും. പത്രസമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ വി.സജീവ് നാഥ്, ഫസില ഫാറൂഖ്, ഭാസ്കരന് കൂരാറത്ത്, പി.സനീഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: