പാനൂര്‍: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ റിമാന്റിലുളള സിപിഎം പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. താഴെപൂക്കോത്തെ ബിഎംഎസ് പ്രവര്‍ത്തകനായ ബിജുവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെയാണ് പാനൂര്‍ സിഐ വി.എം.വഹാബ് കസ്റ്റഡിയിലെടുത്തത്. തലശേരി എസിജെഎം കോടതിയില്‍ നല്കിയ അപേക്ഷയിലാണ് മൂന്നുദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ കസ്റ്റഡി അനുവദിച്ചത്. കണ്ണംവെളളി മഠത്തുംപൊയില്‍ നിഖില്‍ (22), ചൊക്ലി മേനപ്രത്തെ നിര്‍മ്മാല്യത്തില്‍ വിജേഷ് (30), പന്ന്യന്നൂരിലെ പുളിഞ്ഞോളില്‍ സൂരജ് (26), കൈതയുളളപറമ്പത്ത് അനീഷ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 8 നാണ് വിദ്യാര്‍ത്ഥികളെ കയറ്റി സ്കൂളിലേക്ക് പോകുകയായിരുന്ന ബിജുവിനെ ചൊക്ലി സിപി റോഡില്‍ വെച്ച് ഓട്ടോറിക്ഷ തടഞ്ഞ് കുട്ടികളുടെ മുന്നിലിട്ട് സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: