പാനൂര്‍: ഭൂമികയ്യേറ്റം നടന്നുവെന്ന പരാതിയുളള കടയുടെ നവീകരണ പ്രവൃത്തിയ്ക്ക് അധികൃതരുടെ ഒത്താശ. ടൗണിലെ പ്രമുഖ ജ്വല്ലറിയുടെ നവീകരണമാണ് ഭൂമികയ്യേറി നടക്കുന്നത്. നേരത്തെ അളന്നു തിട്ടപ്പെടുത്തി കയ്യേറ്റം നടന്നൂവെന്ന് വ്യക്തമായ സ്ഥലത്താണ് പരാതി നല്‍കിയിട്ടും പ്രവൃത്തി പുരോഗമിക്കുന്നത്. ഇതു സംബന്ധിച്ച് നഗരസഭ സെക്രട്ടറി, പാനൂര്‍ സിഐ എന്നിവര്‍ക്ക് ഇ.മനീഷ് പരാതി നല്‍കിയിരുന്നു. എന്നാല്‍ രാത്രികാലങ്ങളിലടക്കം പ്രവൃത്തി നടത്തുകയാണെന്നാണ് ആക്ഷേപം. നിലവില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന പ്രശ്നത്തെയാണ് അധികൃതര്‍ നിസ്സാരമായി കാണുന്നത്. റോഡ് വികസനത്തിന് ഏറെ ബുദ്ധിമുട്ട് നേരിടുന്ന ടൗണില്‍ തന്നെയാണ് അധികൃതരുടെ കണ്മുന്നില് നിയമലംഘനം നടക്കുന്നത്. ഭരണപ്രതിപക്ഷ ഭേദമില്ലാതെ കയ്യേറ്റത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് ആക്ഷേപമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: