തളിപ്പറമ്പ്: പിറന്നാളാഘോഷത്തിന്റെ ഭാഗമായി സഹപാഠിയായ വിദ്യാര്‍ത്ഥിയെ മരത്തില്‍ കെട്ടിയിട്ട് ദേഹത്ത് സാമ്പാറുള്‍പ്പെടെയുള്ള കറികള്‍ ഒഴിച്ച സംഭവത്തില്‍ നാലു വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജിലെ ബിഎസ്സി നഴ്സിങ്ങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി ഷിബിന്‍ ആന്റണിയെയാണ് കഴിഞ്ഞദിവസം സഹപാഠികള്‍ ഹോസ്റ്റലിന് സമീപമുള്ള മാവില്‍ കെട്ടിയിട്ടത്. ഇയാളുടെ പിറന്നാള്‍ ദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായാന് മാവില്‍ കെട്ടിയിട്ട് സാമ്പാറും മറ്റു കറികളും അഭിഷേകം ചെയ്തത്. ഇതുവഴി പോവുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് പരിയാരം പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് രണ്ടാം വര്‍ഷ ബിഎസ്സി നഴ്സിങ്ങ് വിദ്യാര്‍ത്ഥികളായ ചെറുകുന്നിലെ പി.വിജേഷ്(22), അഞ്ചരക്കണ്ടിയിലെ വിപിന്‍(20), പയ്യന്നൂര്‍ കണ്ടംകാളിയിലെ ജിതേഷ്(19), ബയോ മെഡിക്കല്‍ വിദ്യാര്‍ത്ഥി അഞ്ചരക്കണ്ടിയിലെ അര്ജ്ജുന്(20)എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോളേജില്‍ റാഗിങ്ങ് ആണ് നടന്നതെങ്കിലും സിപിഎമ്മിന്റെ ഇടപെടല്‍ മൂലം പ്രശ്നത്തില്‍ പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥിക്ക് പരാതിയില്ലെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ നിസ്സാര വകുപ്പ് ചുമത്തി കേസെടുത്ത് പോലീസ് ജാമ്യത്തില്‍ വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: