കണ്ണൂര്‍: ഉത്തരകേരള കവിതാ സാഹിത്യവേദി കണ്ണൂര്‍ ഐഎംഎ ഹാളില്‍ ഗാനരചയിതാവ് പി.ഭാസ്കരന്റെ അനുസ്മരണ സമ്മേളനം നടത്തി. അഡ്വ.പി.കെ.രവീന്ദ്രന് അധ്യക്ഷത വഹിച്ച ചടങ്ങ് സിനിമാ സംഗീത സംവിധായകന് ഡോ.സി.വി.രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു. പി.പി.ശ്രീധരനുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. കവിയൂര്‍ രാഘവന്, കലാമണ്ഡലം വനജ, വല്ലി ടീച്ചര്‍, പി.ഇന്ദിര, സുനില്‍ മടപ്പള്ളി, സൗമി മട്ടന്നൂര്‍, പി.ആര്.കുമാര്‍ജി, ചന്ദ്രന് മന്ന, രമാ ബാലന്, സുജാതാ സത്യനാഥ്, വാസന്തി രാമചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
മാല കവര്‍ച്ച: തടവിന് ശിക്ഷിച്ചു
കൂത്തുപറമ്പ്: ബൈക്കിലെത്തി കാല്‍നടയാത്രക്കാരിയായ സ്ത്രീയുടെ കഴുത്തില്‍ നിന്നും രണ്ടേമുക്കാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ രണ്ടു പ്രതികളെ കോടതി രണ്ടുവര്‍ഷം തടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. എടൂരിലെ പി.ഡി.സാലു(28), പായം വെള്ളരി വയലിലെ എബിന് മാത്യു(28)എന്നിവരെയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2007 ജുലൈ 9 ന് പേരാവൂര്‍ കുനിത്തലയില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: