ഇരിട്ടി: വിശ്വഹിന്ദു പരിഷത്ത് ഇരിട്ടി പ്രഖണ്ഡ് വാര്‍ഷിക സമ്മേളനം കൈരാതി കിരാതെ ക്ഷേത്രത്തില്‍ നടന്നു. പ്രതിനിധി സമ്മേളനം സംസ്ഥാന സിക്രട്ടറി ടി.രാജശേഖരന് ഉദ്ഘാടനം ചെയ്തു. പ്രഖണ്ഡ് കാര്യവാഹ് സുധാകരന് വള്ളിത്തോട് അധ്യക്ഷത വഹിച്ചു. ടി.രാഘവന്, രതീശന് ഗായത്രി, കൃഷ്ണ പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുന്‍കാല പ്രവര്‍ത്തകയായിരുന്ന അന്തരിച്ച വിജയമ്മ കല്ല്യാണിന്റെ സ്മരണാര്‍ത്ഥം തിരഞ്ഞെടുത്ത നിര്‍ദ്ധനരായ 10 വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തെ പഠനത്തിനുള്ള ചെലവ് വഹിക്കാന്‍ സമ്മേളനത്തില്‍ തീരുമാനമായി.
ഇരിട്ടി പ്രഖണ്ടിലെ പുതിയ ഭാരവാഹികളായി സുധാകരന് വള്ളിത്തോട് (പ്രസിഡന്റ്), കെ.കെ.ബാബു (വൈസ് പ്രസിഡന്റ്), രതീശന് ഗായത്രി (സെക്രട്ടറി), അജേഷ് കീഴൂര്‍ (ജോ. സെക്രട്ടറി), രാജേഷ് വാനിയപ്പാറ (ട്രഷറര്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: