വിത്ത് നെല്ല് കൃഷിചെയത കര്‍ഷകര്‍ വെട്ടിലായി

Wednesday 29 June 2016 12:14 pm IST

പാലക്കാട്: സംസ്ഥാന സീഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം വിത്ത്‌നെല്ല് കൃഷിചെയ്ത കര്‍ഷകര്‍ വെട്ടിലായി. ഒരുകിലോ നെല്ലിന് 25രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് കര്‍ഷകരെ ഈ പദ്ധതിയുടെ കീഴില്‍ കൊണ്ടുവന്നത്. കര്‍ഷകരില്‍ നിന്ന് 25 രൂപയ്ക്ക് വിത്തെടുക്കുകയും 40 രൂപയ്ക്ക് കര്‍ഷകര്‍ക്ക് തന്നെ വില്‍ക്കാന്‍ ശ്രമിച്ചതോടെ ഈ പദ്ധതി പൊളിയുകയായിരുന്നു. അമിത വില നിശ്ചയിച്ചതോടെ കൃഷിഭവനുകളില്‍ നിന്ന് കര്‍ഷകര്‍ വിത്ത് നെല്ല് എടുക്കാതെയായി. പലകൃഷിഭവനുകളിലും വിത്ത് നെല്ലുകള്‍ കെട്ടികിടക്കുന്നുണ്ട്.ഇതോടെ വിത്ത് നെല്ല് ഉത്പാദിപ്പിച്ച ഭൂരിഭാഗം കര്‍ഷകരുടെയും നെല്ല്‌സീഡ് അതോറിറ്റി എടുക്കാത്തതുമൂലം കെട്ടികിടക്കുകയാണ്. നെല്ല് സംഭരണം അവസാനിച്ചതോടെ സിവില്‍ സപ്ലൈസിനും നല്‍കാന്‍ കഴിയാതെയായി. ഇനിവരുന്ന ഒന്നാംവിള നെല്ല് സംഭരണത്തിന് ഈ നെല്ല് നല്‍കുവാന്‍ കഴിയുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. സീഡ് അതോറിറ്റിയുടെ നിരുത്തരവാദിത്വപരമായ നടപടിമൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നികത്തണമെന്ന് ദേശീയ കര്‍ഷക സമാജം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.