ജില്ലാ അതിര്‍ത്തിയിലെ പടുവില്‍ക്കുന്ന് പാലം അപകടഭീക്ഷണിയില്‍

Wednesday 29 June 2016 1:07 pm IST

വെട്ടത്തൂര്‍: മലപ്പുറം പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പടുവില്‍ക്കുന്ന് പാലം അപകട ഭീക്ഷണിയില്‍. താഴേക്കോട് അലനല്ലൂര്‍ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഈ പാലം നൂറു കണക്കിന് യാത്രക്കാരുടെ സഞ്ചാരപാതയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച പാലത്തിന്റെ അടിഭാഗത്തെ കല്ലുകള്‍ അടര്‍ന്ന് പോരുകയും വിളളല്‍ വരുകയും ചെയ്തതാണ് കൂടുതല്‍ പ്രശ്‌നമായത്. വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ ഇതു വഴി കാല്‍ നടയായും പോകുന്നു. അലനല്ലൂരില്‍ നിന്ന് കരിങ്കല്ലത്താണി പുത്തൂര്‍ ഭാഗങ്ങളിലേക്ക് ഇതുവഴി എളുപ്പ മാര്‍ഗ്ഗമാണ്. ഒരു ബസ് സര്‍വീസുമുള്ള ഈ ഭാഗത്തിലൂടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്നു. വര്‍ഷങ്ങളായി കൈവരികള്‍ തകര്‍ന്ന നിലയിലുമാണ്. പാലത്തിന്റെ അടി ഭാഗം കുളിക്കടവായി ഉപയോഗിക്കുന്നുമുണ്ട്. അധികൃതരുടെ ഭാഗത്തു നിന്നും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.