ചവറ: വീട്ടുകാര്‍ നോക്കിനില്‍ക്കെ വീട്ടിനു മുന്നിലെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. ചവറ ഷംസിയാ മന്‍സിലില്‍ ഷംസുദീന്റെ കിണറാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞുതാഴ്ന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരക്കായിരുന്നു സംഭവം.
ഷംസുദീന്റെ ഭാര്യ ഷീജ മുറ്റം തൂത്തുകൊണ്ടിരിക്കുന്നതിനിടയില് വലിയ ശബ്ദം കേട്ടു. ഈ സമയം ഇവരുടെ മകന് കിണറിന് സമീപം കളിക്കുകയായിരുന്നു. ഷീജയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നതാണ് കണ്ടത്.
അപകടം മനസിലാക്കിയ നാട്ടുകാര്‍ കുട്ടിയെ സംഭവസ്ഥലത്ത് നിന്നും പെെട്ടന്ന് മാറ്റി. പതിമൂന്ന് തൊടിയുളള കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. വീട്ടുകാര്‍ സംഭവം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: